Wed. Dec 18th, 2024

ഇടുക്കി: ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മറിഞ്ഞ് വീണ് അപകടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ ഫാത്തിമ മാതാ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്.

വീടിൻ്റെ മേൽക്കൂര തകർന്നു. റോഡരികിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ വിൽസൻ്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. സംഭവ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ടിപ്പർ ലോറി വിൽസന്റെ വീടിനു മുകളിലെ ദേശീയ പാതയോരത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇവിടെ നിന്നും വണ്ടി സ്വയം പിന്നോട്ട് നിരങ്ങി ഇറങ്ങി വിൽസന്റെ വീട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് വീടിൻ്റെ മേൽക്കൂര പൂർണമായും തകരുകയും വീട്ടു സാധനങ്ങളും പൂർണമായും നശിക്കുകയും ചെയ്തു.