Wed. Dec 18th, 2024

കൊച്ചി: യൂട്യൂബ് ചാനൽ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസികയ്ക്കും ബീന ആന്റണിയ്ക്കുമെതിരെ കേസെടുത്ത് പോലീസ്.

നടനും ബീനാ ആൻ്റണിയുടെ ഭര്‍ത്താവുമായ മനോജിനെതിരെയും കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരി പോലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആലുവ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. കേസിൽ ബീന ആന്റണി ഒന്നാം പ്രതിയും ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടി പരാതി നൽകിയത്.