Sun. Nov 3rd, 2024

പാകിസ്താൻ: പാകിസ്താനിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഖനിക്കുള്ളിലെ യന്ത്രങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 പേരുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖനിയിലാണ് വെടിവയ്പ്പുണ്ടായത്. പുലർച്ചെയാണ് അക്രമി സംഘം ഖനിയിൽ കടന്നത്. ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ‌ പറഞ്ഞു.പിഷിന്‍, ഖില്ല സൈഫുള്ള, സോബ്, മുസ്ലീം ബാഗ്, മൂസ ഖേല്‍, ക്വറ്റ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.