Wed. Oct 16th, 2024

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം. വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ശതമാനം കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിൻ്റെ ഭാഗമായാണു നിയന്ത്രണങ്ങൾ വരുത്തുന്നത്.

ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നതെന്ന് അധികൃതർ അറിയിച്ചു. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും. അപേക്ഷകർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കണം. കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുൻഗണന.