Wed. Dec 18th, 2024

കൊല്ലം: നടൻ ടി പി മാധവന്‍ അന്തരിച്ചു. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെൻ്റിലേറ്ററിലേക്ക് മാറിയിരുന്നു.

കഴിഞ്ഞ എട്ട് വർഷങ്ങളായി പത്തനാപുരം ഗാന്ധി ഭവനിലാണ്  ടി പി മാധവന്‍ കഴിഞ്ഞിരുന്നത്. താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. അറുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ അവശനായി കിടന്നിരുന്ന മാധവനെ ചില സഹപ്രവർത്തകർ ചേർന്നാണ് ഗാന്ധി ഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.