Wed. Dec 18th, 2024

 

കൊച്ചി: എടയാറില്‍ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗ്യാസ് സ്റ്റൗവില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. അജയ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊട്ടിത്തെറി നടന്ന് ഉടന്‍ തന്നെ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.