ന്യൂഡല്‍ഹി: മിതമായ നിരക്കില്‍ എല്ലാ യാത്രക്കാർക്കും ഗതാഗതസൗകര്യം ഒരുക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.
നാന്നൂറ് രൂപക്ക് ആയിരം കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നുവെന്നും ജനങ്ങളുടെ സൗകര്യാര്‍ഥം 12,500 ജനറല്‍ റെയില്‍വേ കോച്ചുകള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ സമ്പൂര്‍ണമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയില്‍വേയുടെ രാഷ്ട്രീയവത്കരണത്തിൻ്റെ യുഗം പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ, എല്ലാവര്‍ക്കും താങ്ങാനാവുന്ന സേവനം ഒരുക്കുക, സാങ്കേതിക വിദ്യ, മികച്ച പ്രകടനം എന്നിവയരൊക്കുന്നതിലാണ് റെയില്‍വേയുടെ ശ്രദ്ധ. ഇവയുടെ ഭാഗമായി ബജറ്റില്‍ 2.5 കോടി ലക്ഷം വകയിരുത്തി. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 3,000 ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.