Sat. Jan 18th, 2025

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാരിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട്  അന്തിമമാക്കാൻ സമയമെടുത്തതാണ് വൈകാൻ കാരണം.

ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ് റി​പ്പോ​ർ​ട്ട് എ​ന്നാ​ണ് സൂ​ച​ന. ര​ണ്ട് ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ലെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ല​പാ​ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​വാ​ദ വി​ഷ​യ​ങ്ങ​ൾ സ​ഭ​യി​ലേ​ക്കെ​ത്തു​ക​യാ​ണ്. അ​തി​ന് മു​മ്പ് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്. അ​ജി​ത് കു​മാ​റി​നെ ഉ​ട​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ട്.