തിരുവനന്തപുരം: നവകേരള മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ്.
സംഭവത്തിൽ തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ വാദത്തെ എതിർത്ത് മർദിക്കുന്ന ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. അനിൽകുമാർ, സന്ദീപ് എന്ന രണ്ടു ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കെഎസ്യു ജില്ലാ പ്രസിഡൻ്റ് എ ഡി തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവല്‍ കുര്യാക്കോസിനേയുമാണ് വളഞ്ഞിട്ട് ആക്രമിച്ചത്.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ദൃശ്യങ്ങൾ ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചില ദൃശ്യങ്ങള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇതില്‍ മര്‍ദനത്തിൻ്റെ ദൃശ്യങ്ങള്‍ ഇല്ലെന്നാണ് വാദം.