Thu. Dec 19th, 2024

മലപ്പുറം:  കക്കാടംപൊയിലിൽ പി വി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ റീ ടെൻഡർ വിളിച്ച് കൂടരഞ്ഞി പഞ്ചായത്ത് .

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്തിലേത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് ടെൻഡർ വിളിച്ചത്. തടയണ പൊളിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ട് രണ്ടു മാസം കഴിഞ്ഞതിനു ശേഷമാണ് പഞ്ചായത്തിൻ്റെ അടിയന്തിര യോഗം ചേർന്നുള്ള നടപടി.

എട്ട് മാസം മുൻപ് തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട്  കോഴിക്കോട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ ഇന്ന് അൻവർ പങ്കെടുക്കും. സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു.