Wed. Dec 18th, 2024

മുംബൈ: മുംബൈയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്.

ഇതിനെ തുടർന്ന് ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.

ന​ഗരത്തിലെ ക്ഷേത്രങ്ങളിൽ വലിയ ശ്രദ്ധ വേണമെന്നും സംശയാസ്പദമായി എന്തുണ്ടെങ്കിലും അറിയിക്കണമെന്നും നിർദേശമുണ്ട്. മുംബൈയിലെ ഡിസിപിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.