Sat. Dec 14th, 2024

ന്യൂഡൽഹി: വഖഫ് ബോർഡിനെ തകർക്കാനുള്ള എൻഡിഎ സർക്കാരിൻ്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായാണ് ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. 

സർക്കാരുകൾക്ക് ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്താൻ സാഹചര്യമൊരുക്കും. വഖഫ് ബോർഡ് സംരക്ഷിക്കാനോ വികസിപ്പിക്കാനോ കാര്യക്ഷമത ഉറപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

‘ഒരു സ്ഥലം പ്രാർഥനയ്ക്കു വേണ്ടിയോ അനാഥാലയ നടത്തിപ്പിനോ ശ്മശാന ഭൂമി ഒരുക്കാനോ വ്യക്തി വിട്ടുകൊടുത്താൽ, 1995ലെ നിയമപ്രകാരം വഖഫ് സ്വത്തായി പരിഗണിക്കപ്പെടും. ഈ നിയമം പൊളിച്ചെഴുതാനാണു സർക്കാർ ശ്രമിക്കുന്നത്. വഖഫ് ചെയ്യപ്പെടാത്ത എന്നാൽ പതിറ്റാണ്ടുകളായി വഖഫ് സ്വത്തായി കണക്കാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഭൂമിയും സ്വത്തുവകകളും വഖഫ് ബോർഡുകൾക്കു കീഴിലുണ്ട്. ഇവയുടെ മേൽ വഖഫ് ബോർ‍‍‍ഡുകൾക്കുള്ള എല്ലാ അധികാരങ്ങളും പുതിയ വഖഫ് ഭേദഗതിയോടെ ഇല്ലാതാകും. ഒരു വ്യക്തി ആരാധന നിർവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് സർക്കാർ എങ്ങനെയാണ് കണക്കാക്കുക ? സർക്കാരുകൾക്ക് ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്താൻ സാഹചര്യമൊരുക്കും’, ഉവൈസി പറഞ്ഞു.