Sat. Nov 16th, 2024

മലപ്പുറം: നിപ ഭീതി മാറിയതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. 

കണ്ടെയ്ന്‍മെൻ്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ചതായി കളക്ടര്‍ ഉത്തരവിട്ടു. ഇവിടത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാര്‍ഡുകളുമായിരുന്നു കണ്ടെയ്ന്‍മെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. സമ്പര്‍ക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും.

ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവായതായാണ് റിപ്പോർട്ട്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ഒരാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.