Thu. Oct 10th, 2024

 

തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്പോസ്റ്റുകളില്‍ അടക്കം പരിശോധന നടത്തും.

ആരോഗ്യ പ്രവര്‍ത്തകരായിരിക്കും 24 മണിക്കൂറും അതിര്‍ത്തികളില്‍ പരിശോധന നടത്തുക. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം, മലപ്പുറം വണ്ടൂരില്‍ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയിലുള്ള 13 പേരുടെ സ്രവസാമ്പിളുകള്‍ നെഗറ്റീവായി. 175 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളതെന്നും 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.