മലപ്പുറം: മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ദുബൈയില്‍നിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം ത്വക്രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍പോക്സ് പോലെയുള്ള തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയായിരുന്നു.
സ്രവ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ചു. അതിന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ എം പോക്സ് ആണോ എന്നതില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളൂ.