Wed. Jan 22nd, 2025

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും.

വസന്ത് കുഞ്ചിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ നാളെയാണ് പൊതുദര്‍ശനം. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ നീളുന്ന പൊതുദര്‍ശനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന -ഗവേഷണങ്ങള്‍ക്കായി ഡല്‍ഹി എയിംസിന് മൃതദേഹം വിട്ടുനല്‍കും. ശ്വാസകോശത്തെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെ വൈകിട്ടാണ് അന്തരിച്ചത്. 72 വയസായിരുന്നു.