Fri. Sep 20th, 2024

തിരുവനന്തപുരം: പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പോക്സോ കേസുകളിൽ നാല് മടങ്ങ് വർധനവെന്ന് റിപ്പോർട്ട്. 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2013ല്‍ 1002 കേസുകളായിരുന്നത് 2023 ആയപ്പോള്‍ 4663 കേസുകളായി ഉയർന്നു. വീടുകളിലാണ് അതിക്രമം കൂടുതലും നടക്കുന്നതെന്ന് റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. 

2023ൽ രജിസ്റ്റര്‍ ചെയ്ത കേസുകൾ പരിശോധിച്ചാൽ അക്രമത്തിനിരയായവരില്‍ പകുതിയിലധികവും 15 മുതൽ 18 വയസിനിടയിലുള്ളവരാണ്. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത 988 കേസുകളിലും അതിക്രമങ്ങള്‍ നടന്നത് കുട്ടികളുടെ വീടുകളില്‍ത്തന്നെയാണ്. 15 ശതമാനം പ്രതികളുടെ വീടുകളിലും 20 ശതമാനം പൊതുസ്ഥലങ്ങളിലും വെച്ചായിരുന്നു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നടന്ന എട്ടു കേസുകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.