Sat. Dec 28th, 2024

തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനെതിരെ ഭരണ, പ്രതിപക്ഷ അധ്യാപക – വിദ്യാര്‍ഥി സംഘടനകള്‍, വിദഗ്ധര്‍ എന്നിവർ രംഗത്ത്. 

വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എല്ലാവരും അഭിപ്രായങ്ങൾ ഉന്നയിച്ചത്. വാരാന്ത്യം കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ള സമയമാണെന്നും ശനിയാഴ്ച പഠിപ്പ് വേണ്ടെന്നും അധ്യാപകരും വിദ്യാര്‍ഥി സംഘടനകളും പിടിഎ പ്രതിനിധികളും ഈ അഭിപ്രായം പറഞ്ഞു. 

സ്കൂളുകളില്‍ ശനിയാഴ്ച കൂടി പഠനദിവസമാക്കിക്കൊണ്ട് 220 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്നവര്‍ കുറവാണെന്ന് തെളിയിക്കുന്നതായിരുന്നു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഹിയറിങ്. കുട്ടികളെ ആറു ദിവസം സ്കൂളിലിരുത്തുന്നത് ശരിയല്ലെന്നായിരുന്നു മനശാസ്ത്ര വിദഗ്ദരുടേയും അഭിപ്രായം.