Sun. Dec 22nd, 2024

മാഡ്രിഡ്: ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തുമെന്ന് അറിയിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. 

വർഷാവസാനത്തിനുള്ളിൽ ഉച്ചകോടി യാഥാർത്ഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സ്​പെയിനിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 

ഫലസ്തീൻ അഭയാർഥികൾക്കുള്ള യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻ്റ് വർക്ക് ഏജൻസിക്ക് നൽകി വരുന്ന പിന്തുണ ഇനിയും തുടരുമെന്നും പെഡ്രോ സാഞ്ചസ് അറിയിച്ചു.  

നേരത്തെ നോർവേ, അയർലാൻഡ്, സ്​പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ജൂലൈ 11ന് നടത്തിയ പ്രസംഗത്തിൽ ഗാസ വിഷയത്തിൽ ഇരട്ടനിലപാട് സ്വീകരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ ഒഴിവാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. 

ഇസ്രായേലിൻ്റെ ഗാസയിലെ സൈനിക നടപടികളേയും അദ്ദേഹം വിമർശിച്ചിരുന്നു. അന്താരാഷ്ട്ര നിയമം പാലിക്കാനായി നാം യുക്രൈനെ പിന്തുണക്കുമ്പോൾ ഇതേ പിന്തുണ തന്നെ ഗാസക്കും നൽകണമെന്നായിരുന്നു നാറ്റോയുടെ വാർഷിക യോഗത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞത്.