Wed. Jan 22nd, 2025

കോഴിക്കോട്: ജൂനിയര്‍ ആര്‍ട്ടിസ്റ്റിൻ്റെ ലൈംഗികാതിക്രമ  പരാതിയില്‍ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസ്. 

364 (A) വകുപ്പ് പ്രകാരം നടക്കാവ് പോലീസ് ആണ് ലൈംഗികാധിക്ഷേപത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി നൽകിയ യുവതിയുടെ ആരോപണം.  

ഒരുമിച്ച് യാത്ര ചെയ്യാം, ടൂര്‍ പോകാമെന്ന് എന്നൊക്കെ പറഞ്ഞ് സുധീഷ് വിളിച്ചുവെന്നായിരുന്നു ആരോപണം. ഈ ആരോപണം സുധീഷ് തള്ളിയിരുന്നു. എന്നാല്‍ സുധീഷ് പറയുന്നത് കളവാണെന്ന് വ്യക്തമാക്കി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വീണ്ടും രംഗത്തെത്തിയിരുന്നു.

അമ്മയില്‍ അംഗത്വം എടുക്കുന്നതിനുള്ള ഫീസിനു പകരം അഡജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ്യപ്പെട്ടത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം നൽകാതെ അമ്മയിൽ അം​ഗത്വം ലഭിക്കുമെന്നും കൂടാതെ സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്നും ഇടവേളബാബു പറഞ്ഞു എന്നാണ് ആരോപിച്ചത്.