Wed. Jan 22nd, 2025

 

ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരച്ച് നടന്‍ അഭിഷേക് ബച്ചന്‍. തങ്ങള്‍ സെലിബ്രിറ്റികളായതുകൊണ്ടാണ് ഇത്തരത്തില്‍ കേള്‍ക്കേണ്ടി വരുന്നതെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകള്‍ വരുന്നതെന്ന് അറിയാമെന്നും അഭിഷേക് ബച്ചന്‍ റഞ്ഞു.

‘പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കാണിക്കുന്നു. ശരിക്കും ഇത് സങ്കടകരമാണ്. നിങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും.

നിങ്ങള്‍ക്ക് കുറച്ച് സ്റ്റോറികള്‍ ഫയല്‍ ചെയ്യണം. കുഴപ്പമില്ല ഞങ്ങള്‍ സെലിബ്രിറ്റികളാണ്, അതുകൊണ്ട് ഇത് കേള്‍ക്കണം. എന്തായാലും ഇപ്പോഴും ഞാന്‍ വിവാഹിതനാണ്, ക്ഷമിക്കണം’, വിവാഹമോതിരം ഉയര്‍ത്തി കാണിച്ചുകൊണ്ട് അഭിഷേക് ബച്ചന്‍ പറഞ്ഞു.

അഭിഷേകിന്റെ വിഡിയോ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പുതിയ വിഡിയോ ആണോ എന്നുള്ള സംശയം ആരാധകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം ഇതാദ്യമായിട്ടല്ല അഭിഷേക്- ഐശ്വര്യ റായ് വിവാഹമോചനത്തെക്കുറിച്ചള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

2007-ല്‍ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. ഐശ്വര്യ റായി സൂപ്പര്‍താരമായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു അഭിഷേക് ബച്ചനുമായുള്ള വിവാഹം. തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഐശ്വര്യ മകള്‍ ആരാധ്യ ജനിച്ചതിന് ശേഷമാണ് കാമറക്ക് മുന്നില്‍ മടങ്ങിയെത്തിയത്.

ചുരുക്കം സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് നടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മണിരത്‌നം ചിത്രത്തിന് ശേഷം മറ്റൊരു സിനിമയിലും നടി അഭിനയിച്ചിട്ടില്ല.

‘കിങ്’ ആണ് അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. ഷാറൂഖ് ഖാന്റെ വില്ലനായിട്ടാണ് അഭിഷേക് എത്തുന്നത്. ഷാറൂഖിന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.