Wed. Jan 22nd, 2025

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രാജകീയമായി ഫൈനലിലേക്ക്. ഫൈനലിനു യോഗ്യത നേടാൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നാണ് നീരജിന്റെ ഫൈനൽ പ്രവേശനം. 89.34 മീറ്റർ ദൂരമാണ് നീരജ് കണ്ടെത്തിയത്. 

അതേസമയം, ഗുസ്തിയിൽ മെഡൽ പ്രതീക്ഷകൾക്ക് തിളക്കമേറ്റി വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം സീഡും നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാവുമായ ജപ്പാന്റെ സുസാകി യുയിയെയാണ് വിനേഷ് ഫോഗട്ട് തോൽപ്പിച്ചത്. 3–2നാണ് വിനേഷിന്റെ വിജയം.