Wed. Jan 22nd, 2025

കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ. 

നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷിക തുകയായ 2 ലക്ഷം രൂപയാണ്  ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സമ്മതപത്രം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്ക് ദശരഥ് രാജഗോപാൽ കൈമാറി.

2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം ചെയ്യുന്നതിലേക്കായി കായിക ഉപകരണം വാങ്ങാൻ നിശ്ചയിച്ചിരുന്ന തുകയാണ് വയനാടിനായി ദശരഥ് രാജഗോപാൽ നൽകിയത്. തൻ്റെ ആദ്യ ഗുരു കല്പറ്റ കാവും മന്ദം കുനിയിൽ രാധാകൃഷ്ണൻ്റെ നാട് ആയ വയനാടിൻ്റെ പുനർനിർമാണത്തിനായി തുക നൽകുകയാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ വയനാടിന് ആണ് ഈ തുക അർഹത പെട്ടെതെന്നും ദശരഥ് പറഞ്ഞു.