മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 154 പേരുടെ മൃതദേങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
256 പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതശരീര ഭാഗങ്ങള്‍ അടക്കമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ശരീരഭാഗങ്ങളുടെ ജനിതക സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍പ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറി ഒറ്റപ്പെടുന്നതിനുപുറമേ ഉരുള്‍പൊട്ടല്‍ ഭീഷണികൂടി കണക്കിലെടുത്താണ് ക്യാമ്പുകള്‍ തുടങ്ങിയത്.
എണ്ണായിരത്തോളം പേര്‍ വിവിധ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. അതിനിടെ, ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതോടെ, മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം ദ്രുത?ഗതിയിലാകും.