യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ. മൂന്നുകോടി രൂപ സമാഹരിക്കാൻ ‘ദിയാധന സ്വരൂപണ’ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായിയിരുന്നു. 2017 ജൂണ്‍ 25-ന് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് നിയമസഹായം നൽകാനുള്ള ശ്രമത്തിനിടെയാണ് യെമൻ സുപ്രീം കോടതി നിമിഷയുടെ അപ്പീൽ തള്ളിയത്. നിലവിൽ വധശിക്ഷ ഏത് സമയവും നടപ്പാക്കുമെന്ന സ്ഥിതിയാണുള്ളത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് മാപ്പ് അപേക്ഷിക്കാനും ബ്ലഡ് മണി നൽകാനും കോടതി വിധിയിൽ അനുവാദമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഫണ്ട് ശേഖരണവുമായി രംഗത്തെത്തിയത്.