Sun. Mar 23rd, 2025
BJP Panchayat Member in Thrissur Charged Under KAAPA Law and Deported

തൃശൂർ: പടിയൂർ ഗ്രാമ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. വാർഡ് മെമ്പറും ബിജെപി അംഗവുമായ ശ്രീജിത്ത് മണ്ണായിക്കെതിരെയാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിൽ പൊറുത്തിശ്ശേരി ഹെൽത്ത് സെന്ററിൽ വച്ച് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്.

നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ റേഞ്ച് ഡിഐജി ഉത്തരവ് പുറപ്പെടുവിച്ചത്.