Wed. Dec 18th, 2024
Wayanad Vacated, Rae Bareli Retained: Rahul Gandhi Sends Letter to Lok Sabha Speaker's Office

വയനാട് സീറ്റ് ഒഴിയുന്നുവെന്ന് വ്യക്തമാക്കി കത്ത് നൽകി രാഹുല്‍ഗാന്ധി. ലോക്സഭാ സ്പീക്കറുടെ ഓഫീസിലാണ് കത്ത് നൽകിയത്.വയനാട് സീറ്റ് ഒഴിയുകയാണെന്നും റായ്‌ബറേലി നിലനിർത്തുകയാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. വയനാട്ടില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.

വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. പ്രിയങ്ക വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂടി പാര്‍ലമെന്റിലെത്തുന്നത് ഇന്ത്യാ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.