ന്യൂഡൽഹി: മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിക്കുവാനായി കുക്കികളും മെയ്തേയികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ. കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ആഭ്യന്തരമന്ത്രാലയമാണ് യോഗത്തിന്റെ തീരുമാനങ്ങൾ അറിയിച്ചത്. നിയമം അനുസരിച്ചുള്ള നടപടികൾ മണിപ്പൂരിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
റിലീഫ് ക്യാമ്പുകളുടെ സൗകര്യങ്ങളും അമിത് ഷാ വിലയിരുത്തി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ക്യാമ്പുകളിൽ ലഭിക്കുന്നുണ്ടോയെന്നും അവശ്യ സൗകര്യങ്ങൾ ഉണ്ടോയെന്നും അദ്ദേഹം പരിശോധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.