Wed. Dec 18th, 2024
Superstition Grandfather Kills Toddler in Ariyalur, Chennai

ചെന്നൈ: തമിഴ്നാട് അരിയലൂരിൽ 38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകം. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം.

ശുചിമുറിയിലെ വെള്ളത്തിൽമുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്ന് വീരമുത്തു പോലീസിന് മൊഴി നൽകി.