തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണിത്.
ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് പ്രധാന അജണ്ട. തദ്ദേശ വാർഡ് പുനർനിർണയം സംബന്ധിച്ച ബില്ലുകളാണ് നിയമസഭയുടെ മറ്റൊരു പ്രധാന അജണ്ട. ജൂലൈ 25 വരെ 28 ദിവസത്തേക്കാണ് സഭ ചേരുക. ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെ 13 ദിവസം ധനാഭ്യർഥനകള്‍ ചര്‍ച്ചക്കായാണ് നീക്കിവെച്ചിട്ടുള്ളത്. അഞ്ചു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും എട്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും നീക്കിവയ്ക്കും. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങൾക്ക് ഈ മാസം 17 വരെ സഭയിൽ തുടരാം.