Sun. Dec 22nd, 2024

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് മുറുകിയ നിലയിലായാണ് പതിനേഴുകാരിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചൊവാഴ്ച്ച രാവിലെയാണ് അതിജീവിതയെ മരിച്ച നിലയിൽ അമ്മ കണ്ടത്.

രണ്ടു വർഷം മുമ്പാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായത്. പോക്സോ കേസിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.