Sun. Dec 22nd, 2024

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങൾ, തെലങ്കാന (17), ഉത്തര്‍പ്രദേശ് (13), മഹാരാഷ്ട്ര (11), മധ്യപ്രദേശ് (8), പശ്ചിമബംഗാള്‍ (8), ബിഹാര്‍ (5), ഒഡിഷ (4), ഝാര്‍ഖണ്ഡ് (4), ജമ്മു – കശ്മീര്‍ (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്ന് അഖിലേഷ് യാദവ്, ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് മഹുവ മൊയ്ത്ര, ബഹരാംപുരില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി, ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്ന് വൈ എസ് ശര്‍മിള, ഹൈദരാബാദില്‍ നിന്ന് അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവരാണ് ജനവിധി തേടുന്നവരില്‍ പ്രമുഖർ.