തിരുവനന്തപുരം: ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി എന്ന വ്യവസ്ഥ വച്ച് ആശ്രിത നിയമനം പുനപരിശോധിക്കാനുള്ള നിര്‍ദേശത്തെയും സർവ്വീസ് സംഘടനകൾ എതിർത്തു.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഭരണാനുകൂല സംഘടനയായ എൻജിഒ യൂനിയന്‍ അടക്കം ഈ നിർദേശത്തെ എതിര്‍ത്തു. ആശ്രിത നിയമത്തെ അട്ടിമറിക്കുന്നതായാണ് പുതിയ കരട് നിയമമെന്ന് എൻജിഒ അസോസിയേഷനും കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും ചൂണ്ടിക്കാട്ടി.
നിലവില്‍ ആശ്രിത നിയമനത്തിനായി അപേക്ഷിച്ചവരെ അദാലത്തിന് ക്ഷണിച്ച് ആവശ്യമായവര്‍ക്ക് സമാശ്വാസ തൊഴില്‍ ദാന പദ്ധതി പ്രകാരം നിയമനം നല്‍കാമെന്ന വ്യവസ്ഥയെയും സര്‍വ്വീസ് സംഘടനകള്‍ എതിര്‍ത്തു.
സര്‍വ്വീസ് സംഘടനകളുടെ നിര്‍ദേശങ്ങള്‍ രണ്ടാഴ്ചക്കകം എഴുതി നൽകുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.