Mon. Dec 23rd, 2024

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് ഉത്തരവ്.

ജസ്നയുടെ പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി സിബിഐയ്ക്ക് നിർദേശം നൽകിയത്. മുദ്രവെച്ച കവറിൽ പിതാവ് നൽകിയ തെളിവുകൾ കോടതി അന്വേഷണ ചുമതലയുള്ള എസ് പി ക്ക് കൈമാറി.

ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ച് കൊണ്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജസ്നയുടെ പിതാവ് ഹർജി സമർപ്പിച്ചത്.

എന്നാൽ, പുതിയ തെളിവുകളുണ്ടെങ്കിൽ കേസിൽ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.