Wed. Dec 18th, 2024

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.

മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്കാണ് നോട്ടീസ് നൽകിയത്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ച് വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ന്യായമായ കാരണമില്ലാതെയാണ് ജീവനക്കാർ ജോലിയിൽ നിന്ന് മാറിനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും.

അതേസമയം, ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂരിലും കരിപ്പൂരും തിരുവനന്തപുരത്തും എയർ ഇന്ത്യ സർവീസ് റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നും സമരം തുടരുന്നുണ്ട്.