Mon. Dec 23rd, 2024

ടെൽ അവീവ്: കെരം ഷാലോമിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.

ഇസ്രായേലിലേക്ക് റഫ ഭാഗത്ത് നിന്നും പത്തിലധികം ഹ്രസ്വ ദൂര റോക്കറ്റുകളാണ് തൊടുത്തതെന്നാണ് റിപ്പോർട്ട്. റഫ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്നാണ് റോക്കറ്റുകൾ തൊടുത്തതെന്നാണ് ഇസ്രായേൽ സൈന്യം ആരോപിക്കുന്നത്.

പ്രത്യാക്രമണം നടത്തി റോക്കറ്റുകൾ നശിപ്പിച്ചെന്നും സൈനിക വക്താവ് അവകാശപ്പെട്ടു. അപകട സൈറൺ മുഴക്കിയിട്ടും സൈനികർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ റഫയി​ലെ ക​റം അ​ബൂ​സാ​ലെം അ​തി​ർ​ത്തി ഇ​സ്രാ​യേ​ൽ അ​ട​ച്ചു. ഇ​സ്രാ​യേ​ലി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ റ​ഫ ആക്ര​മ​ണം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം ഉന്നയിക്കുന്നുണ്ട്.