Sun. Dec 22nd, 2024

എറണാകുളം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി നടി റോഷ്നി ആൻ റോയി. കുറച്ച് മാസങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽ നിന്നും മോശമായ അനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് റോഷ്നി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വെളിപ്പെടുത്തൽ നടത്തിയത്.

അറ്റകുറ്റപ്പണികൾ നടക്കുന്ന കുന്നുംകുളം റൂട്ടിൽ വെച്ച് താനും സഹോദരനും സഞ്ചരിച്ചിരുന്ന വണ്ടിയെ അപകടരമാംവിധം മറികടന്നുവെന്നും ശേഷം ബസിൽ നിന്നിറങ്ങി മോശമായ രീതിയിൽ സംസാരിച്ചുവെന്നും റോഷ്നി ഫേസ്ബുക്കിൽ കുറിച്ചു.

റോഡിൽ സ്ഥിരം റോക്കി ഭായ് കളിയാണെന്നും മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ തന്നോട് ഇങ്ങനെ കാണിച്ചതിൽ അത്ഭുതപ്പെടാനില്ലെന്നും റോഷ്നി ആൻ പറയുന്നു.

റോഷ്നി ആൻ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം,