Wed. Dec 18th, 2024

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി കോമഡി താരം ശ്യാം രംഗീല. സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല ഇക്കാര്യം അറിയിച്ചത്.

“2014 ല്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായിരുന്നു. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് നിരവധി വീഡിയോകള്‍ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും ഞാന്‍ വീഡിയോ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി സ്ഥിതി മാറി. ഇനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കും.”, ശ്യാം രംഗീല പറഞ്ഞു.

ഈ ആഴ്ച തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും ശ്യാം രംഗീല പറഞ്ഞു. അടുത്തിടെ മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം രംഗീല.

ജൂണ്‍ ഒന്നിനാണ് വാരണാസി മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക.