Wed. Jan 22nd, 2025

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുപൂട്ടി.

ഇന്ന് മുതലാണ് പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത്. ടെസ്റ്റിനുള്ള വാഹനങ്ങൾ വിട്ട് നൽകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമാണെന്നാണ് ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലപാട്. പുതിയ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു വ്യക്തമാക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപോലെയാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സര്‍ക്കുലര്‍ പിൻവലിച്ച് ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.