Mon. Dec 23rd, 2024

അടുത്ത ബന്ധുവിൻ്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പള്ളിയിൽ നിന്നും നൽകിയ വിചിത്ര നിർദേശങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. പള്ളിയിലെ വികാരി നൽകിയ നിർദേശങ്ങളാണ് സാന്ദ്ര തോമസ് പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാനോ അന്യമതത്തിലുള്ളവർക്ക് കൈമാറാനോ പാടില്ലെന്ന് പള്ളിയിൽ നിന്നും നിർദേശം നൽകിയതായി സാന്ദ്ര തോമസ് പറയുന്നു. അഥവാ കുട്ടിയെ കുളിപ്പിക്കണമെങ്കിൽ പാത്രത്തിൽ വെച്ച് തുടച്ചെടുക്കാമെന്നും ആ വെള്ളം ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവെക്കണം.ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം, തുടങ്ങിയ നിർദേശങ്ങളാണ് പള്ളിയിൽ നിന്ന് നൽകിയിരുന്നത്.

നിരവധി പേരാണ് സാന്ദ്ര തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. മതങ്ങൾ നമ്മളെ ഭരിക്കാൻ നമ്മൾ അനുവദിക്കാത്തിരുന്നാൽ നമ്മുടെ വരും തലമുറയെങ്കിലും രക്ഷപെടും, ഏതാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പള്ളിയെന്നും ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നതെന്നും ചിലർ പ്രതികരിച്ചു. അതേസമയം നാടിനൊന്നും സംഭവിച്ചിട്ടില്ലയെന്നും സാന്ദ്ര ക്ക് ഇച്ചിരി വെട്ടം വന്ന് തുടങ്ങിയതാവാം തുടങ്ങിയ വിമർശനങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.

സാന്ദ്ര തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.