Sat. May 4th, 2024

ടൊറന്റോ: കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിൽ ചരിത്ര വിജയം നേടി ഇന്ത്യൻ താരം ഡി ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്.

യുഎസിന്റെ ഹിക്കാരു നാക്കാമുറയെ 14-ാം റൗണ്ടില്‍ സമനിലയില്‍ തളച്ചതോടെ 9 പോയന്റോടെയാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. ലോക ചെസ് ചാമ്പ്യന്‍റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റ്.

നിലവിലെ റണ്ണറപ്പ് ഇയാൻ നെപോംനിയാഷി, അമേരിക്കയുടെ ഫാബിയാനോ കരുവാന എന്നിവരെ മറികടന്നാണ് ഗുകേഷ് കിരീടം നേടിയത്. ഈ വര്‍ഷം നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും.

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദാണ് 2014 ല്‍ കാന്‍ഡിഡേറ്റ്‌സ് ചെസ് കിരീടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ.

കഴിഞ്ഞ വർഷം നടന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഗുകേഷ് വെള്ളി നേടിയിരുന്നു.