Mon. Dec 23rd, 2024

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൊതുജനങ്ങൾക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. “എന്റെ പേര് അരവിന്ദ് കെജ്‌രിവാൾ, ഞാനൊരു തീവ്രവാദിയല്ല.”, എന്നായിരുന്നു കെജ്‌രിവാളിന്റെ സന്ദേശം.

ബിജെപി പ്രതികാരം ചെയ്യുകയാണെന്നും കെജ്‌രിവാള്‍ എല്ലാം മറികടന്ന് പുറത്ത് വരുമെന്നും സഞ്ജയ് സിങ് വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

2010 ൽ ഷാരുഖ് ഖാന്‍ നായകനായ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയിൽ നിന്നാണ് കെജ്‌രിവാളിന്റെ സന്ദേശം കടമെടുത്തിരിക്കുന്നത്. “എൻ്റെ പേര് ഖാൻ, ഞാൻ ഒരു തീവ്രവാദിയല്ല.”, എന്ന് ചിത്രത്തിൽ നടൻ പറയുന്നുണ്ട്.

തിഹാർ ജയിലിൽ കഴിയുന്ന ഒരു കുപ്രസിദ്ധ കുറ്റവാളികൾക്ക് വരെ അവരുടെ അഭിഭാഷകനെയും ഭാര്യയെയും കാണാൻ അനുവദിക്കുന്നുണ്ടെന്നും കെജ്‌രിവാളിനെ കാണാന്‍ പോയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിന് ഗ്ലാസ്സ് ഭിത്തിയുടെ കാണേണ്ടിവന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.