Mon. Dec 23rd, 2024

കാൻ: 30 വർഷത്തിന് ശേഷം കാൻ ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കാൻ ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പായൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കേരളത്തിൽ നിന്ന് കുടിയേറിയ രണ്ട് നഴ്‌സുമാരുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ്. 77-ാമത് കാൻ ചലച്ചിത്രോത്സവം മെയ് 14 മുതൽ 25 വരെയാണ് നടക്കുക.

1994 – ൽ പുറത്തിറങ്ങിയ സ്വം എന്ന ചിത്രമാണ് ഇതിനു മുൻപ് കാൻ ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം. സ്വം സംവിധാനം ചെയ്തത് ഷാജി എൻ കരുണാണ്.

ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീൻ ബേക്കറുടെ അനോറ, യോർഗോസ് ലാന്തിമോസിൻ്റെ കൈൻഡ്സ് ഓഫ് ദയ, പോൾ ഷ്രാഡറിൻ്റെ ഓ കാനഡ, മാഗ്നസ് വോൺ ഹോണിൻ്റെ ദി ഗേൾ വിത്ത് ദ നീഡിൽ, പൗലോ സോറൻ്റീനോയുടെ പാർഥെനോപ്പ് എന്നിവയും ഫെസ്റ്റിവലിൽ മത്സരിക്കുന്നുണ്ട്.