Mon. Dec 23rd, 2024

ന്യൂഡല്‍ഹി: പത്ത് എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ 25 കോടി വാഗ്ദാനം ലഭിച്ചതായി ആം ആദ്മി പാർട്ടി കിരാരി എംഎൽഎ ഋതുരാജ് ത്സാ. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടയിലാണ് ഋതുരാജ് ത്സാ ആരോപണം ഉന്നയിച്ചത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡൽഹി മന്ത്രി അതിഷി ആരോപിച്ചിരുന്നു.

ബിജെപി രാജ്യത്ത് പുടിൻ മോഡൽ ഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലിൽ അടച്ചതിനു പിന്നാലെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് എഎപിയുടെ ആരോപണം.

അരവിന്ദ് കെജ്‍രിവാളിനെ ജയിലിലാക്കിയതിന് പിന്നാലെ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം ബിജെപി ശക്തമാക്കുകയാണ്. രാഷ്ട്രപതി ഭരണത്തിലൂടെ പിൻവാതിൽ ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് എഎപി വ്യക്തമാക്കുന്നത്.