Sat. Jan 18th, 2025

ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി. കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാവുകയാണ് ജർമനി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉണക്ക കഞ്ചാവ് 25 ഗ്രാം കൈയില്‍ സൂക്ഷിക്കാൻ നിയമത്തിൽ അനുമതി നൽകുന്നുണ്ട്. മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താനും അനുമതിയുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്തെ പൗരന്മാർക്ക് നിയമപരമായി കഞ്ചാവ് ഉപയോഗിക്കാൻ ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന നിലവാരമില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ നിലവാരമില്ലാത്ത കഞ്ചാവ് ഇല്ലാതാക്കാനാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ കലര്‍ത്താറുണ്ടെന്നാണ് ജര്‍മന്‍ കനബീസ് ബിസിനസ്‌ അസോസിയേഷന്‍ പറയുന്നത്.

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

നെതര്‍ലന്‍ഡ്സിലും വളരെക്കാലമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ കുറേ കാലമായി വിനോദ സഞ്ചാരികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതില്‍ നിരോധനമുണ്ട്.