Thu. Dec 19th, 2024

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം പുലർച്ചെ 4:30 ഓടെയാണ് ജിദ്ദയിലെത്തിയത്. ജിദ്ദയിൽ നിന്നും പുറപ്പെട്ട സംഘം 8 മണിയോടെ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തി. മക്കയിൽ ഹജ്ജ് സർവീസ് ഏജൻസിയും മലയാളി സംഘടനകളും തീർഥാടകർക്ക് സ്വീകരണം നല്കി. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും ഹജ്ജ് വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.