Tue. Sep 10th, 2024

ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്നത്തിനുള്ള ഉദാഹരണമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്നും അവരുടെ വിദ്വേഷ ആശയങ്ങളെ തകർക്കാൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുകയല്ല തകർക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. യു.എസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുലിന്റെ പരാമർശം. കേന്ദ്രത്തിന്റെ ഭരണവും അന്വേഷണ ഏജൻസികളുംഅവരുടെ കയ്യിലായിട്ടും അവരെ തകർക്കാൻ കോൺഗ്രസിനു സാധിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.