Mon. Dec 2nd, 2024

ഇരുചക്ര വാഹനത്തിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മൂന്നാം യാത്രക്കാരായി സഞ്ചരിക്കാമെന്നും അതിന് പിഴ ഈടാക്കില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ മൂന്നാമത് യാത്രകാരായി സഞ്ചരിക്കാം. നാളെ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. നൈറ്റ് വിഷൻ അടക്കം മികച്ച ക്യാമറ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 692 ക്യാമറകൾ പ്രവർത്തന സജ്ജമാണെന്ന് വിദഗ്ധ സമിതിയുടെ പരിശോധനയിൽ വ്യക്തമാക്കി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.