Sun. May 5th, 2024

സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡ’നിൽ നായികയായി അഭിരാമി എത്തുന്നു. സിനിമയുടെ ചിത്രീകരണം മെയ് 12 ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ഗരുഡന്റെ രചന നിർവഹിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.