Mon. Dec 23rd, 2024

രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ബി3എം ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘ഹൃദയം’, ‘മൈക്ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.